എഎസ്ഐയില്‍ നിന്നും എസ്ഐയായി അനധികൃത സ്ഥാനക്കയറ്റം; പൊലീസ് അസോസിയേഷന്‍ നേതാവ് സി.ആര്‍ ബിജുവിന് ശുപാര്‍ശയുമായി സിപിഎം; സ്ഥാനലബ്ധിക്കായി പട്ടികയില്‍ ബിജുവിന് മുമ്പുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് പുഴ്ത്തി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് സി.ആര്‍. ബിജു സിപിഎം ഇടപെടലില്‍ അനധികൃതമായി സ്ഥാനലബ്ധി നേടിയതായി ആരോപണം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29നണ് സ്ഥാനക്കയറ്റത്തിനുള്ള ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി കൂടി സാധ്യതാ പട്ടിക തയ്യാറാക്കിയത്. ഇതിന് ശേഷം കഴിഞ്ഞ 4ന് ഈ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി കഴിഞ്ഞ 2ന് തന്നെ അസോസിയേഷന്‍ നേതാവിന് സ്ഥാനക്കയറ്റം നല്‍കിയെന്നാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. മുന്‍ഗണനാ പട്ടികയില്‍ തനിക്ക് മുമ്പുള്ള നിരവധി ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് സി.ആര്‍. ബിജു എഎസ്ഐയില്‍ നിന്നും എസ്ഐയായി […]