റീത്തുകളും ആചാരവെടിയും ഇല്ലാതെ മൃതദേഹം സംസ്‌കരിക്കണമെന്നത് അന്ത്യാഭിലാഷം; ആരോഗ്യവും സൗന്ദര്യവുമുള്ള മനോരോഗികളായ സ്ത്രീകളെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പോലീസ് ക്യാമ്പിലേക്ക് രാത്രിയില്‍ കൈമാറുന്നത് തടഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും ടീച്ചര്‍ തന്നെ; സുഗതകുമാരി ടീച്ചര്‍ ഓര്‍മ്മയാകുമ്പോള്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’ പ്രിയകവയന്ത്രി സുഗതകുമാരി ടീച്ചറുടെ അന്ത്യാഭിലാഷം അവരുടെല കവിതകള്‍ പോലെ തന്നെ ഒരേസമയം ലളിതവും ഗഹനവുമായിരുന്നു. ‘ശവ പുഷ്പങ്ങള്‍ എനിക്കവ വേണ്ട, മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക, അത് മാത്രം മതി’ പ്രകൃതിയ നോവിച്ചവരോട് എന്നും കലഹിച്ചിരുന്നു ടീച്ചര്‍. പുല്‍ക്കൊടികളെയും വന്‍മരങ്ങളെയും സ്‌നേഹിച്ച മനസ്സാണ് സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ ടീച്ചര്‍ക്ക് […]