പത്താംക്ലാസ് വിദ്യാർത്ഥിനിയെ ചാറ്റിങ്ങിലൂടെ കുടുക്കി അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയ യുവാവ് പിടിയിൽ : സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകൻ മലപ്പുറം : കൊളത്തൂരിൽ പതിനഞ്ചുകാരിയെ പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ കുടുക്കി അർധ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ യുവാവ് പെലീസ് പിടിയിൽ. പടപ്പറമ്പ് പരവക്കൽ ചക്കുംകുന്നൻ മുസ്തഫ (21)യെയാണ് കൊളത്തൂർ സിഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി അമ്മയുടെ ഫോണിൽ നിന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവുമായി ചാറ്റിങ്ങ് നടത്തി വന്നിരുന്നത്. ആഴ്ചകളായി ചാറ്റിങ്ങിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് വീട്ടിൽ നിന്നും രാത്രിയിൽ പുറത്തു വരാൻ പെൺകുട്ടിയോട് യുവാവ് ആവശ്യപ്പെട്ടത്. വീട്ടിൽ ഉണ്ടായിരുന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് പെൺകുട്ടി യുവാവിനെ […]

സ്കൂൾ ടോയ്ലറ്റിൽ വച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : ബിജെപി നേതാവായ അധ്യാപകൻ പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ടോയ്‌ലെറ്റിൽ വച്ച് നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെ അറസ്റ്റുചെയ്തു. പൊയിലൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. വിദ്യാർത്ഥിനിയെ സ്‌കൂളിലെ ടോയ്ടലറ്റിൽ വച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ തെളിയുകയും ചെയ്തിരുന്നു. പരാതി നൽകി ഒരു മാസം പിന്നിടുമ്പോഴാണ് […]

വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും: എന്നിട്ടും, പതിനേഴുകാരിയ്ക്കു ഫോണിലുടെ സ്ഥിരമായി അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തു; വ്യാജ പേരിൽ സന്ദേശം അയച്ചിട്ടും യുവാവിനെ കുടുക്കിയത് പെൺകുട്ടിയുടെ തന്ത്രം ; സംഭവം നടന്നത് കാഞ്ഞിരപ്പള്ളിയിൽ

ക്രൈം ഡെസ്‌ക് കാഞ്ഞിരപ്പള്ളി: വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായിട്ടും പതിനേഴുകാരിയുടെ ഫോണിൽ അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്ത യുവാവിനെ പൊലീസ് പൊക്കി അകത്താക്കി. പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം വ്യാജപ്പേരിൽ ചാറ്റ് ചെയ്ത യുവാവിനെ കുടുക്കുകയായിരുന്നു. സ്ഥിരമായി ഇയാൾ സന്ദേശം അയച്ചിരുന്ന ഫോൺനമ്പർ പൊലീസിനു കൈമാറിയ പെൺകുട്ടി, തന്ത്രപരമായി ഇയാളുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി റിത്താസ് അക്ബറിനെയാണ് ( റിങ്കു 35) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. […]

ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച സംഭവം ; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി . മുൻ ബ്ലോക്ക് പ്രസിഡന്റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.പി ബാബു ആണ് പോലീസിന്റെ പിടിയിലായത് . ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. പോക്‌സോ നിയമ ചുമത്തിയാണ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ […]

സിഗരറ്റിൽ കഞ്ചാവ് നിറച്ച് നൽകി മയക്കിയ ശേഷം പീഡനം ; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ താമരശ്ശേരി: സിഗരറ്റിൽ കഞ്ചാവ് നിറച്ച് നൽകിയ ശേഷം പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് പത്തൊമ്പതുകാരൻ പൊലീസ് പിടിയിൽ. കൊടിയത്തൂർ സ്വദേശി സിടി അഷ്‌റഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ അഷ്‌റഫിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്യും. മുക്കം നഗരസഭാ പരിധിയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് പീഡനത്തിനിരയാക്കിയത്. സ്‌കൂളിലെ ശൗചാലയത്തിൽ പതിനാറുകാരി സിഗരറ്റ് വലിക്കുന്നത് കണ്ടത് സഹപാഠികൾ അധ്യാപകരെ അറിയിച്ചു. അധ്യാപകർ ചോദ്യം ചെയ്തപ്പോൾ സിഗരറ്റ് നൽകിയത് അഷ്‌റഫാണെന്ന് പെൺകുട്ടി അറിയിച്ചു. ഇതോടെ, സ്‌കൂൾ അധികൃതർ മുക്കം […]

ഗോപികയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തിയത് പലദിവസങ്ങളിലെ ലൈംഗിക പീഡനത്തിന് ശേഷം : സഫറിനെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം ; പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ബി.എ ആളൂർ

സ്വന്തം ലേഖകൻ തൃശൂർ: വിദ്യാർത്ഥിനിയായ ഗോപിയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തും മുൻപ് പലദിവസങ്ങളിൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതി സഫറിന്റെ വെളിപ്പെടുത്തൽ. കൊച്ചി സെൻട്രൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സഫറിനെതിരെയുള്ള കേസിൽ പോക്‌സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സെൻട്രൽ സി ഐ എസ് വിജയശങ്കർ അറിയിച്ചു. ് കേസിൽ പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരുന്നത്. അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണനയ്‌ക്കെടുത്തപ്പോൾ പ്രതി സഫറിനുവേണ്ടി ഹാജരായ അഡ്വ.ബി എ […]

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവം ; പൊലീസ് ഉദ്യോഗസ്ഥന് അഞ്ച് വർഷം കഠിന തടവും 85,000 രൂപ പിഴയും

സ്വന്തം ലേഖകൻ പേരൂർക്കട: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിൽ പൊലീസുകാരന് അഞ്ച് വർഷം കഠിന തടവും 85,000 രൂപ പിഴയും. നേമം സ്വദേശിയും തിരുവനന്തപുരം എസ.്എ.പി ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിളുമായ ബാഹുലേയനാണ് ശിക്ഷ. 2018 മാർച്ചിലാണ് ബാഹുലേയനെ പോക്‌സോ കുറ്റം ചുമത്തി പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. ചൂഷണത്തിനിരയായ പെൺകുട്ടിയും ഇയാളും പൊലീസ് ക്വാർട്ടേസിലെ അടുത്തടുത്ത ഫ്‌ളാറ്റുകളിലായിരുന്നു താമസം. പോലീസുദ്യോഗസ്ഥന്റെ മകളെ മിഠായികൾ നൽകി മോഹിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ബസിൽവച്ചും പോലീസ് ക്വാർട്ടേഴ്സിൽ വച്ചും […]

സ്‌കൂൾ ഓഫീസ് റൂം വൃത്തിയാക്കാൻ നേരെത്തെ എത്തണമെന്ന് ആവശ്യപ്പെടും, ശേഷം രാവിലെ എത്തുന്ന വിദ്യാർത്ഥിനികളെ പീഡിപ്പിക്കും ; അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്യൂൺ അറസ്റ്റിൽ

സ്വന്തം ലേഖകൻ കാസർകോട് : ഓഫീസ് റൂം വൃത്തിയാക്കാൻ രാവിലെ എത്തണമെന്ന് ആവശ്യപ്പെടും, ശേഷം സകൂളിൽ രാവിലെയെത്തുന്ന വിദ്യാർത്ഥികളെ പീഡിപ്പിക്കും. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ പ്യൂൺ അറസ്റ്റിലായി. കാസർഗോഡ് ഒരു സർക്കാർ സ്‌കൂൾ അറ്റൻഡറായ ചന്ദ്രശേഖരൻ (55) എന്നയാളാണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അഞ്ച് കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. ക്ലാസ്സിൽ ശ്രദ്ധിക്കാതെ, വിഷമിച്ച് ഇരിക്കുന്ന കുട്ടികളെ […]

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമം ; മധ്യവയസ്‌കൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്‌കൻ പൊലീസ് പിടിയിൽ.കാഞ്ഞിരങ്ങാട്ടെ തങ്കച്ചനെയാണ് (60) തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്‌നകുമാർ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ തങ്കച്ചനെ റിമാൻഡ് ചെയ്തു.

മൂന്ന് മാസം മുൻപ് പരാതി നൽകിയിട്ടും പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ;സ്‌കൂളിന് മുൻപിൽ പ്രത്യക്ഷമസമരവുമായി വിദ്യാർത്ഥികൾ

  സ്വന്തം ലേഖകൻ കോഴിക്കോട്: മൂന്ന് മാസം മുൻപ് പരാതി നൽകിയിട്ടും പോക്‌സോ കേസ് പ്രതിയായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. വിദ്യാർഥികളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയിൽ പോക്‌സോ കേസിൽ പ്രതി ചേർത്ത അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സ്‌കൂളിന് മുന്നിൽ പ്രത്യക്ഷ സമരത്തിന് വിദ്യാർഥികൾ എത്തിയിരിക്കുന്നത്. കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലാണ് വിദ്യാർഥികളുടെ ഉപവാസ സമരം നടക്കുന്നത്. അധ്യാപകനെതിരെ പൊലീസ് നടപടി എടുത്തില്ലെന്നും പരാതി നൽകിയ വിദ്യാർഥിയെ സ്‌കൂൾ അധികൃതർ ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. മൂന്ന് മാസം മുമ്പാണ് സ്‌കൂളിെല ബോട്ടണി […]