play-sharp-fill

‘ആര്‍ഷോയ്ക്കെതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം’ ; സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻ പാലക്കാട്∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷേ‍ായ്ക്ക് എതിരെ പ്രചരിക്കുന്ന വിവാദങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരീക്ഷയിൽ വിജയിച്ചുവന്ന ആരേ‍ാപണവും വിവാദവും ഗൂഢാല‍ോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരേ‍ാപിച്ചു. ഏതുതരം ഗൂഢാലേ‍ാചനയാണ് നടന്നതെന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മഹാരാജാസ് കേ‍ാളജിന്റെ വ്യാജരേഖ ചമച്ച് ജേ‍ാലി തേടിയെന്ന് എസ്എഫ്ഐ പ്രവർത്തക വിദ്യാ വിജയനെതിരെയുളള പരാതിയിൽ ആരെയും സംരക്ഷിക്കുന്ന രീതി പാർട്ടിയിൽ നിന്നുണ്ടാകില്ല. പൊലീസ് അന്വേഷണവും അനുബന്ധ നടപടികളും നടക്കട്ടെ എന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന […]

‘സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരുന്നു; തനിക്കെതിരായ ആരോപണം നിഷ്കളങ്കമാണെന്ന വിശ്വാസം തനിക്കില്ല’..! മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി ആര്‍ഷോ

സ്വന്തം ലേഖകൻ കൊച്ചി: എഴുതാത്ത പരീക്ഷ ജയിച്ചെന്ന് മാർക്ക് ലിസ്റ്റ് പുറത്തുവന്ന വിവാദത്തിൽ വീണ്ടും വിശദീകരണവുമായി എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. തനിക്കെതിരായ ആരോപണം നിഷ്കളങ്കമാണെന്ന വിശ്വാസം തനിക്കില്ലെന്ന് ആർഷോ ഫെയ്സ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു. വ്യക്തിപരമായ ആക്രമണം പ്രസ്ഥാനത്തെ ലക്ഷ്യംവെച്ചുള്ളതാണ്. പ്രചരിപ്പിക്കപ്പെടുന്ന മാർക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും ആർഷോ അവകാശപ്പെട്ടു. 2020 ബാച്ചിലാണ് താന്‍ മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി വിഭാഗത്തില്‍ പ്രവേശിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടില്ലെന്നും ആ പരീക്ഷ നടക്കുമ്പോള്‍ പരീക്ഷ സെന്റര്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയില്‍ […]