പ്ലസ് ടു ഫലം പിൻവലിച്ചെന്ന വ്യാജവാർത്ത: ബി ജെ പി നേതാവ് നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവും..!! പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലസ് ടു ഫലം പിൻവലിച്ചെന്ന് യൂട്യൂബിൽ പോസ്റ്റിട്ട യൂട്യൂബർ ചെയ്തത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്നും മന്ത്രി വി ശിവൻ കുട്ടി. ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ച് കൊടുക്കാവുന്നതാണോയെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി നേതാവും വാർഡ് അംഗവുമായ നിഖിൽ മനോഹറാണ് പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല […]