play-sharp-fill

പ്ലസ് ടു പരീക്ഷാ ഫലം പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്ത..!! ‘We Can Media’ എന്ന യൂട്യൂബ് ചാനലിനെതിരെ നിയമ നടപടി; ഡി ജി പിയ്ക്ക് പരാതി നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്തക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് . വ്യാജവാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ നിയമ നടപടി സ്വീകരിച്ചു. We Can Media എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ യൂട്യൂബ് ചാനലിനെതിരെ ഡി ജി പിയ്ക്ക് പരാതി നൽകിയെന്നും ശിവൻകുട്ടി വിശദമാക്കി.