ബസ് കാത്തുനിന്ന പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ ആക്രമണം ; കാറിൽ രക്ഷപ്പെടുന്നതിനിടെ മുന്നിലുണ്ടായിരുന്ന അഞ്ചോളം ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു; ഒടുവിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചപ്പോൾ പരാതിയില്ലന്ന് പെൺകുട്ടി…!
സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്ലസ്വൺ വിദ്യാർഥിനിക്ക് നേരെ യുവാവിൻ്റെ ആക്രമണം. ആനാവൂർ സ്വദേശിയായ 20 വയസുകാരനാണ് പ്ലസ് വൺ വിദ്യാർഥിനിയെ മർദിച്ചത്. പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട് നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുന്നിൽ ഉണ്ടായിരുന്ന അഞ്ച് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക് പറ്റി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിദ്യാർത്ഥിനിക്കൊപ്പം നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ യുവാവ് വിദ്യാർഥിനിയുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ […]