ജനുവരി ഒന്ന് മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ; നിയമം ലംഘിക്കുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ
സ്വന്തം ലേഖിക തിരുവനന്തപുരം : ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പാരിസ്ഥിതിക- ആരോഗ്യപ്രശ്‌നമായി വളർന്ന സാഹചര്യത്തിലാണ് നിരോധനം. നിരോധനം ബാധമാകുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇവ. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ),ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്‌സ്, കൂളിംഗ് ഫിലിം, പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ, സ്‌റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, […]