ഇന്ന് അർദ്ധരാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും ; പിഴ പതിനായിരം മുതൽ അമ്പതിനായിരം വരെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും. സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതലാണ് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്. പ്ലാസ്റ്റിക്കിന്റെ നിർമ്മാണവും വിൽപ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്. എന്നാൽ, ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽ കവറിനും നിരോധനം ബാധകമല്ല. മുൻകൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ […]