കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു; എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെ മാത്രം തെരഞ്ഞെടുത്തതില്‍ അതൃപ്തി അറിയിച്ച് ഫ്രാന്‍സിസ് ജോര്‍ജ്; യോഗം നടന്നത് പൂര്‍ണ്ണമായും ഓണ്‍ലൈനില്‍
സ്വന്തം ലേഖകന്‍ കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനായി ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. വര്‍ക്കിങ് ചെയര്‍മാനായി പി സി തോമസിനെയും എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും തെരഞ്ഞെടുത്തു. ഫ്രാന്‍സിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം നല്‍കി. ടി യു കുരുവിളനെ ചീഫ് കോര്‍ഡിനേറ്ററായും ജോയ് എബ്രഹാമിനെ സെക്രട്ടറി ജനറലായും സി എബ്രഹാമിനെ ട്രെഷററായും തെരഞ്ഞെടുത്തു. ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനായ പി സി തോമസിനായിരിക്കും. മോന്‍സിനെ […]