play-sharp-fill

മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് പാഷാണം വർക്കിയുടെ റോളിൽ ; രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ പാഷാണം വർക്കിയുടെ റോളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചെല്ലുമ്പോൾ വിശ്വാസിയാകുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ചെല്ലുമ്പോൾ നവോത്ഥാന നായകനാവുകയാണ്. ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മഞ്ചേശ്വരത്ത് പറയുന്ന കാര്യം മുഖ്യമന്ത്രി വട്ടിയൂർക്കാവിൽ പറയുന്നില്ല. ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് തെരഞ്ഞെടുപ്പിൽ പറയാൻ എന്തുകൊണ്ട് മടിക്കുന്നു. താനല്ല,മുഖ്യമന്ത്രിയാണ് വർഗീയത പറയുന്നത്. കപടവേഷങ്ങൾ അദ്ദേഹം അഴിച്ചുവെക്കണം. ഇതെല്ലാം ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. യു.ഡി.എഫ് എല്ലാ വിശ്വാസിവിഭാഗങ്ങൾക്കുമൊപ്പമാണ്. […]