നെഞ്ചിനുള്ളില്‍ ടി.പി, സഗൗരവം രമ; അഡ്വ. എ. രാജ ആകിയ നാന്‍…; 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സര്‍ക്കാരിനെ നയിക്കുമ്പോള്‍ പ്രതിപക്ഷത്തെ ഇക്കുറി നയിക്കുന്നത് രമേശ് ചെന്നത്തലയ്ക്കു പകരം വി.ഡി സതീശനാണ്. 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് മന്ത്രിമാരായി ആദ്യവട്ടം സഭയിലെത്തുന്നത്. നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ.റഹീം മുന്‍പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെല്ലിയത്. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിന്‍സെന്റ് (കോവളം) എന്നിവര്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഇവര്‍ പിന്നീട് ഒരു […]