ഒരുക്കങ്ങൾ ഇഴയുന്നു ; ഇത്തവണയും ശബരിമല തീർത്ഥാടകർ എത്തേണ്ടത് അസൗകര്യങ്ങളുടെ നടുവിലേക്ക്
സ്വന്തം ലേഖിക ശബരിമല: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കഴിഞ്ഞവർഷം പ്രളയത്തിൽ മുങ്ങിയ പമ്പയിൽ ഇക്കുറിയും വലിയ മാറ്റങ്ങളൊന്നുമില്ല. മണൽ കയറി നികന്ന പമ്പയാറിനെ പൂർവ സ്ഥിതിയിലെത്തിക്കാൻ വർഷം ഒന്ന് കഴിഞ്ഞിട്ടും നടപടികൾ എങ്ങുമെത്തിയില്ല. പമ്പയാറിനെ പൂർവ്വ സ്ഥിതിയിലാക്കൻ മൈനർ ഇറിഗേഷൻ വകുപ്പിനാണ് ചുമതല. എന്നാൽ ഇതുവരെ വെള്ളം തടഞ്ഞുനിറുത്തുന്നതിനുള്ള തടയണകളുടെ നിർമ്മാണം ആരംഭിച്ചിട്ടേയുള്ളു. കഴിഞ്ഞ പ്രളയത്തിൽ നദിയോട് ചേർന്ന് റോഡിന്റെ ഭാഗത്തെ സംരക്ഷണഭിത്തി തകർന്ന് പോയത് കഴിഞ്ഞ സീസണിൽ മണൽചാക്ക് അടുക്കിയാണ് സംരക്ഷിച്ചത്. ഈ സ്ഥാനത്ത് 284 മീറ്റർ നീളത്തിലും 7 […]