വിനോദ് വിടവാങ്ങിയത് ഒരു പോറൽ പോലും ഏൽക്കാതെ തന്റെ ജീവനായ ക്യാമറയെ നെഞ്ചോട് ചേർത്ത് പിടിച്ച് ; കണ്ണ് നിറച്ച് വിനോദിന്റെ അന്ത്യനിമിഷങ്ങൾ : വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ പത്തനംതിട്ട : വിവാഹ വീഡിയോ ചിത്രീകരിക്കുന്നതിനിടെയിലാണ് ഫോട്ടോഗ്രാഫർ വിനോദ് പാണ്ടനാടൻ കുഴഞ്ഞ് വീണ് മരിച്ചത്. അന്ത്യനിമിഷങ്ങളിലും തന്റെ ജീവിതമായ ക്യാമറയെ ഒരു പോറൽ പോലുമേൽക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് വിനോദ് വിടവാങ്ങിയതും. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ വിനോദ് പാണ്ടനാടൻ. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ആയിരുന്നു വിവാഹം. ഷൂട്ടിങ്ങിനിടയിൽ ചെറിയ അസ്വസ്ഥത പ്രകടമാവുമ്പോഴും വിനോദ് കർമ്മനിരതനായിരുന്നു. എന്നാൽ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ വീണപ്പോഴും ക്യാമറ ഉറപ്പിച്ച ട്രൈപ്പോഡിൽ നിന്നും വിനോദ് പിടിവിട്ടിരുന്നില്ല. കൂടെയുണ്ടായിരുന്നവർ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്. കർമ്മനിരതനായ ആ ഫോട്ടോഗ്രാഫറുടെ അവസാന […]

വിവാഹ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം ; മരിച്ചത് പരുമല സ്വദേശി

സ്വന്തം ലേഖകൻ ആലപ്പുഴ :വിവാഹം ഷൂട്ട് ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വിനോദാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ചെങ്ങന്നൂർ കല്ലിശേരിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ഇടയിലാണ് സംഭവം .കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറാ സ്റ്റാൻ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിനോദ് താഴേക്ക് വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്‌