കോട്ടയം പ്രസ് ക്ലബിൽ ഫോട്ടോ ജേണലിസം കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു..! അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 2
സ്വന്തം ലേഖകൻ കോട്ടയം: പ്രസ് ക്ലബ് നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫോട്ടോഗ്രഫിയിൽ പ്രത്യേക അഭിരുചി ഉള്ളവരായിരിക്കണം. പ്ലസ് ടു ആണ് മിനിമം യോഗ്യത. പ്രായപരിധി ഇല്ല. അപേക്ഷാഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും പ്രസ് ക്ലബ് ഓഫീസിൽ നേരിട്ടോ 9846478093 എന്ന നമ്പരിലോ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷകൾ മെയ് 2 വരെ സ്വീകരിക്കും.