play-sharp-fill

ഫോൺപേ ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതി;യുപിഐ ആക്ടിവേറ്റ് ചെയ്യാൻ ഇനി ആധാർ നമ്പർ മതിയാകും എന്ന സവിശേഷത ഫോൺ പേയ്ക്ക് സ്വന്തം,ഇതാദ്യമായിട്ടാണ് ഒരു തേർഡ് പാർട്ടി പേയ്മെന്റ് പ്ലാറ്റ്ഫോം ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ ആക്ടിവേറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്.

ഇന്ത്യയിലെ ജനപ്രിയ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതിയാകും. യുപിഐ ആക്ടിവേഷൻ ആധാർ കാർഡ് വഴിയും സാധ്യമാകുന്ന പുതിയ ഫീച്ചർ ഫോൺപേ അടുത്തിടെയാണ് അവതരിപ്പിച്ചത്. ഇതാദ്യമായിട്ടാണ് ഒരു തേർഡ് പാർട്ടി പേയ്മെന്റ് പ്ലാറ്റ്ഫോം ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ ആക്ടിവേറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ മാത്രമേ ഫോൺപേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെ ഇ-കെവൈസി സംവിധാനം ആധാർ കാർഡിലൂടെയും നടത്താൻ സാധിക്കുമെന്ന് ഫോൺപേ അറിയിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷൻ […]