play-sharp-fill

രാത്രി ഏറെ വൈകി മൊബൈലിലേക്ക് കോളുകളെത്തും, അറ്റൻഡ് ചെയ്താൽ മറുതലക്കൽ കുഞ്ഞുങ്ങളും പെൺകുട്ടികളും കരയുന്ന ശബ്ദം മാത്രം; തിരിച്ചു വിളിച്ചാൽ കോൾ കണക്ടാവില്ല : ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം മുഴുവനും

സ്വന്തം ലേഖകൻ ഇടുക്കി : രാത്രി ഏറെ വൈകി മൊബൈലിലേക്ക് കോളുകളെത്തും. അറ്റൻഡ് ചെയ്താൽ മറുതലക്കൽ കുഞ്ഞുകുട്ടികളും പെൺകുട്ടികളും കരയുന്ന ശബ്ദം മാത്രം. തിരിച്ചു വിളിച്ചാൽ കോൾ കണക്ടാവില്ല. ഉറക്കം നഷ്ടപ്പെട്ട് നെടുങ്കണ്ടത്തെ ഗ്രാമം. രാത്രി പത്തര മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് കോളുകൾ വരുന്നത്. 13 സെക്കൻഡ് മാത്രമാണ് കോൾ ദൈർഘ്യം. ഏതാനും സെക്കൻഡിനുള്ളിൽ ഫോൺ കട്ടാകും. ഇതോടെ ഫോൺ എടുക്കുന്നവർക്ക് ഉറക്കം നഷ്ടപ്പെടും. തിരികെ വിളിച്ചാൽ കോൾ കണക്ടാകില്ല. ഇതോടെ കോൾ ലഭിച്ചവർ പരിഭ്രാന്തിയിലാകും. ഇടുക്കിയിലെ ഒട്ടേറെപ്പേർക്കാണ് ഒരാഴ്ചയ്ക്കിടെ ഇത്തരം ഫോൺ […]