തുരപ്പൻ കൊച്ചുണ്ണിയെ പൊക്കി..! വാഹനങ്ങളിലെ ഇന്ധനചോര്‍ച്ചയ്ക്ക് പിന്നിലെ ‘വില്ലനെ’ കണ്ടെത്തി ഗവേഷകര്‍; പ്രിയം പെട്രോളിലെ എഥനോളിനോട്; തുരപ്പന്മാരെത്തിയത് 2018ലെ പ്രളയത്തിനുശേഷം

സ്വന്തം ലേഖകൻ വാഹന ഉടമസ്ഥര്‍ക്ക് നാളുകളായി തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് വാഹനങ്ങളിലെ ഇന്ധന പൈപ്പ് തുരക്കുന്ന വണ്ടുകള്‍. ഇപ്പോഴിതാ ആ വണ്ടുകളേതെന്ന് തിരിച്ചറിഞ്ഞെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. നൂറുകണക്കിന് വാഹനങ്ങളില്‍ ഇന്ധനചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടന്ന് നടത്തിയ പഠനത്തിലാണ് വണ്ടുകളെകുറിച്ചുള്ള രഹസ്യം ചുരുളഴിഞ്ഞത്. കാറുകളിലെ റബ്ബര്‍പൈപ്പ് തുരന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടാക്കുന്ന വണ്ടുകള്‍ സ്‌കോളിറ്റിഡേ കുടുംബത്തില്‍പെട്ട സൈലോസാന്‍ഡ്രസ് സ്പീഷീസ് ആണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. 2.5 മില്ലിമീറ്റര്‍ താഴെ മാത്രം വലുപ്പം. വായഭാഗത്ത് കട്ടികൂടിയ ഭാഗമുണ്ട്. മരം, ഹാര്‍ഡ് വുഡ്, റബ്ബര്‍ എന്നിവ തുരക്കും. ചില ലോഹങ്ങളും. […]