play-sharp-fill

ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി പെരിയ ടൗണിൽ നിർമിക്കുന്ന അടിപ്പാതയുടെ കോൺക്രീറ്റ് തകർന്നു വീണ സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കൂടി തന്നെ പാലത്തിന്റെ കോൺക്രീറ്റ് പണി ആരംഭിച്ചിരുന്നു. രാത്രി 12 മണിയോടുകൂടി നിർമ്മാണം പൂർത്തിയായി. എന്നാൽ പുലർച്ചെ മൂന്നര മണിയോടെ മധ്യഭാഗത്തെ തകർന്നു കോൺക്രീറ്റ് അടക്കം താഴെ വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ഇരുമ്പ് തൂണുകളുടെ ബലക്ഷയമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് 13 പേരാണ് പാലത്തിനു മുകളിൽ […]