പെരിയ കേസിലെ മുഖ്യപ്രതിക്ക് 40 ദിവസം ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ; സൂപ്രണ്ടിനോട് വിശദീകരണം തേടി സിബിഐ കോടതി
പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിബിഐ കോടതി നിർദേശം നൽകി. ജയിൽ സൂപ്രണ്ട് നാളെ ഹാജരാവണം എന്നാണ് കൊച്ചി പ്രത്യേക സിബിഐ കോടതിയുടെ നിർദേശം. പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സക്ക് നിർദേശിച്ചത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ.പീതാംബരൻ. ഇക്കഴിഞ്ഞ ഓക്ടോബർ […]