റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കേണ്ട ; ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ
സ്വന്തം ലേഖകൻ കണ്ണൂർ: റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കാതെ തൊഴിലെടുക്കാം. ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ ജീവനക്കാർക്ക് നൽകാൻ തീരുമാനം. റെയിൽവേ വനിതാ ജീവനക്കാർക്കെതിരെ സാമൂഹ്യവിരുദ്ധരുടെ ശല്യം ദിനംപ്രതി ഏറി വരികെയാണ്. ഈ സാഹചര്യത്തിൽ വനിതാ ജീവനക്കാർക്ക് കുരുമുളക് സ്‌പ്രേ നൽകാൻ തീരുമാനം എടുത്തിരിക്കുന്നത്. റെയിൽവേ ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകൾക്കാണ് കുരുമുളക് സ്‌പ്രേ നൽകുന്നത്. സേലം ഡിവിഷനിൽ സ്‌പ്രേ പ്രയോഗം തുടങ്ങിയിരുന്നു. സ്റ്റേഷൻ ചെലവിനുള്ള ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. സേലത്തിനു പുറമെ മറ്റ് ഡിവിഷനുകളിലും ഇത് ഉടൻ […]