play-sharp-fill

പള്ളിയിൽ മയിൽ മുട്ടയിട്ടു ; പള്ളിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് ചമ്മന്നൂർ മഹല്ല് ഭാരവാഹികൾ : മുട്ടവിരിയുന്നത് വരെ നിർമ്മാണ ജോലികൾ നടത്തരുതെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ പുന്നയൂർക്കുളം: പളളിയിൽ മയിൽ മുട്ടയിട്ടു. ഇതേ തുടർന്ന് പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് മഹല്ല് ഭാരവാഹികൾ. മയിൽ മുട്ടയിട്ടതിനെ തുടർന്ന് ചമ്മന്നൂർ ജുമാ മസ്ജിദ് ഭാരവാഹികളാണ് മുട്ടവിരിയുന്നത് വരെ മയിലിന് സൗകര്യമൊരുക്കാൻ പള്ളിയുടെ പണി നീട്ടിവച്ചത്. പള്ളി പുനർനിർമാണ പ്രവൃത്തികൾക്കായി സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് ഇവിടെ മയിൽ മുട്ടയിട്ട് അടയിരിക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് അതിന് കൂടുതൽ സ്വകാര്യത ഒരുക്കി നൽകുകയായിരുന്നു. ഇതോടൊപ്പം മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരുന്നതുവരെ ഒരു തരത്തിലുള്ള നിർമ്മാണ പ്രവൃത്തിയും നടത്തരുതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ നിർദ്ദേശം നൽകുകയും ചെയ്തു.