പയ്യോളിയിൽ കുളിക്കാൻ കടലിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു ; മരണം സംഭവിച്ചത് കുഴഞ്ഞ് വീണ് തിരയിൽപ്പെട്ട്
സ്വന്തം ലേഖകൻ പയ്യോളി : കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു സുഹൃത്തുക്കളോടൊപ്പം കടലിലിറങ്ങിയ പയ്യോളി അയനിക്കാട് വലിയ പറമ്പത്ത് ദേവ രാജന്റെയും ഷിബിലയുടേയും മകന്‍ ആദിത്യനാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. കൂട്ടുകാരൊടൊപ്പം കടലില്‍ കുളിക്കുന്നതിനിടെ ആദിത്യന്‍ കുഴഞ്ഞ് വീണ് ശക്തമായ തിരമാലയില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ കണ്ടെത്തി.എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. പാര്‍വണ സഹോദരിയാണ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.