play-sharp-fill

വാടകവീട്ടില്‍ കഴിയുന്ന വിദ്യാർത്ഥിക്ക് സഹപാഠികളുടെ സ്നേഹസമ്മാനം…! നാല് അംഗ കുടുംബത്തിന് വീടൊരുക്കി നൽകി ഗ്രേസി സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ; താക്കോല്‍ദാനം ഇന്ന് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു.തോമസ് നിര്‍വഹിക്കും

സ്വന്തം ലേഖകൻ പാറത്തോട്: വാടകവീട്ടില്‍ കഴിയുന്ന വിദ്യാർത്ഥിക്ക് സഹപാഠികളുടെ സ്നേഹസമ്മാനം. അഞ്ചാം ക്ലാസ് വിദ്യാർത്ഥി അടങ്ങുന്ന നാല് അംഗ കുടുംബത്തിനാണ് ഗ്രേസി സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വീടൊരുക്കിയത്. അദ്ധ്യാപകര്‍, പി.ടി.എ, മാനേജ്‌മെന്‍റ്, സുമനസുകള്‍ തുടങ്ങിയവര്‍ പിന്തുണ നല്‍കിയപ്പോള്‍ കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാൻ സ്നേഹവീടൊരുങ്ങി. 9 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത് . ഹോട്ടല്‍ ജീവനക്കാരനായ അച്ഛനും കാന്‍സര്‍ രോഗിയായ അമ്മയും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. ഇവര്‍ക്ക് സ്വന്തമായുള്ള സ്ഥലത്താണ് പുതിയ വീടു നിര്‍മിച്ചുനല്‍കിയത്. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട്, ശൗചാലയം […]