play-sharp-fill

പ്രസിഡന്റും ജീവനക്കാരും രാത്രിയില്‍ പഞ്ചായത്ത് ഓഫീസിലിരുന്ന് മദ്യപിച്ചെന്ന് ആരോപണം; പോലീസ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തു; പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ജീവനക്കാര്‍ മടങ്ങി; പ്രഭാത സവാരിക്കിറങ്ങിയവര്‍ കണ്ടത് തുറന്ന് കിടക്കുന്ന പഞ്ചായത്ത് ഓഫീസ്

സ്വന്തം ലേഖകന്‍ കൊല്ലം: പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും രാത്രിയില്‍ ഓഫിസിലിരുന്ന് മദ്യപിച്ചെന്ന് ആരോപണം. എസ്ഡിപിഐ പിന്തുണയില്‍ യുഡിഎഫിന് ഭരണം ലഭിച്ച കൊല്ലം പോരുവഴി പഞ്ചായത്തിലാണ് ബിജെപിയുടെ ആരോപണം വിവാദത്തിന് വഴി വച്ചിരിക്കുന്നത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് പഞ്ചായത്ത് ഓഫിസ് തുറന്ന് കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചു കൂടി. പൊലീസ് നടത്തിയ പരിശോധനയില്‍ ഓഫിസിനുള്ളില്‍ നിന്നു മദ്യക്കുപ്പി ഉള്‍പ്പടെയുള്ളവ ലഭിച്ചു. എന്നാല്‍ ഓഫിസിന്റെ മുന്‍ഭാഗത്തെ കതക് പൂട്ടാന്‍ ജീവനക്കാര്‍ മറന്നതാണെന്നും ബിജെപി ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റെ വിനു […]

കോട്ടയം എലിക്കുളം പഞ്ചായത്ത് അംഗം ജോജോ ചീരാംകുഴി കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം: എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാംകുഴി (58) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചതാണ് മരണകാരണം. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് ബാധിതനാവുകയായിരുന്നു. ഇന്ന് 12 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കോണ്‍ഗ്രസ് വിമതനായി എലിക്കുളം 14-ാം വാര്‍ഡില്‍ മത്സരിച്ച ജോജോ 330 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. കോവിഡ് ബാധിതനായതിനാല്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നില്ല. മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തും.