പാലാരിവട്ടം പാലം : മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കാനൊരുങ്ങി വിജിലൻസ്
സ്വന്തം ലേഖിക കൊച്ചി : പാലാരിവട്ടം അഴിമതി കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനൊരുങ്ങി വിജിലൻസ്. നിയമ സെക്രട്ടറിയുടെ അനുമതി ലഭിച്ച് കഴിഞ്ഞാൽ അന്വേഷണ സംഘം തുടർ നടപടികൾ സ്വീകരിക്കും. അതേസമയം, കേസ് രജിസ്റ്റർ ചെയ്യും മുമ്പ്് സർക്കാർ അനുമതി തേടിയെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിക്കും. മുൻമന്ത്രിക്കെതിരെ കേസെടുക്കുന്നതിലെ നിയമവശങ്ങൾ തേടി നിയമസെക്രട്ടറിക്ക് കത്തയച്ചതിലൂടെ ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുക്കിയിരിക്കുകയാണ് വിജിലൻസ്. നിയമ സെക്രട്ടറിയുടെ അനുമതി ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ടി.ഒ സൂരജിനെ ചോദ്യം ചെയ്തതിലൂടെയും കരാറുകാരൻ […]