play-sharp-fill

കൊലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണണം ; അനുവാദം തേടി തമിഴ്‌നാട് സ്വദേശിനി മീന പാലക്കാട് എസ്.പിയ്ക്ക് കത്ത് അയച്ചു

  സ്വന്തം ലേഖിക പാലക്കാട് : അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ ഉൾക്കാട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാൻ അനുവാദം തേടി തമിഴ്‌നാട് സ്വദേശിനി എസ്.പിയ്ക്ക് കത്തയച്ചു. ഇന്നലെ മരിച്ച മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാനാണ് തമിഴ്‌നാട് സ്വദേശിനി മീന ആവശ്യപ്പെട്ടിരിക്കുന്നത്. മൃതദേഹം കാണാനും തന്റെ മകനാണെങ്കിൽ മൃതദേഹം ഏറ്റെടുക്കാനും അനുവദിക്കണമെന്നാണ് മീന പാലക്കാട് എസ്പിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്നലെ ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്ന കബനി ദളത്തിലെ പ്രധാന നേതാവ് മണിവാസകം കൂടി മരിച്ചതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇന്നലെയുണ്ടായ വെടിവെപ്പിൽ […]