മലയാള സിനിമയിൽ പെയ്ഡ് റിവ്യൂ ഉണ്ട് , ഇപ്പോൾ അത് പാക്കേജാണ് ; സംവിധായകൻ എന്ന നിലയിൽ എനിക്ക് അവരോട് പുച്ഛമാണ് : റോഷൻ ആഡ്രൂസ്
സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമയിൽ പെയ്ഡ് റിവ്യു സമ്പ്രദായം ഉണ്ട്. ഇപ്പോൾ അത് പാക്കേജാണ്. വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. തന്റെ തന്നെ സിനിമയായ മുംബൈ പൊലീസ് റിലീസായ സമയത്ത് ഒരു മാധ്യമത്തിൽ നിന്നും തന്നെ വിളിച്ച് ആവശ്യപ്പെട്ടത് 25000 രൂപയാണെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു. ‘മുംബൈ പൊലീസ് ഇറങ്ങിയ സമയത്ത് നിർമ്മാതാവിനെ കൊണ്ട് പണം കൊടുത്താണ് റിവ്യു എഴുതിച്ചത്. അന്ന് അവർ വാങ്ങിച്ചത് 25000 രൂപയായിരുന്നു. നല്ല റിവ്യു എഴുതാൻ അത്രയും തുക വാങ്ങിച്ച ആളുണ്ട്. പേര് […]