video
play-sharp-fill

സമരക്കൊടി ഉയർത്തിയ അതിഥി തൊഴിലാളികളുടെ ഇടയിലേക്ക് കൂടത്തായി ഹീറോ എസ്.പി കെ.ജി സൈമണിന്റെ മാസ് എൻട്രി ; ഒപ്പം ഓടടാ എന്ന ആക്രോശവും : പത്തനംതിട്ട മറ്റൊരു പായിപ്പാട് ആവാതിരുന്നത് എസ്.പിയുടെ സമയോചിതമായ ഇടപെടൽ മൂലം

സ്വന്തം ലേഖകൻ പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ സമരത്തെ തുടർന്ന് പത്തനംതിട്ട മറ്റൊരു പായിപ്പാട് ആകാതിരുന്നത് കൂടത്തായി കേസിലെ ഹീറോ ആയി മാറിയ എസ്പി കെജി സൈമണിന്റെ സമയോചിതമായ ഇടപെടൽ മൂലം. ലോക് ഡൗൺ കാലത്ത് സമരക്കൊടി ഉയർത്തിയ അതിഥി തൊഴിലാളികൾക്ക് ഇടയിലേക്ക് വന്നിറങ്ങിയ എസ്പിയുടെ ഭാഗത്ത് നിന്നും അതിഥി തൊഴിലാളികളുമായി അനുരജ്ഞന സംഭാഷണം നടത്തുന്നതിന് പകരം ഓടടാ എല്ലാം എന്നൊരു ആക്രോശം മാത്രമായിരുന്നു. എസ്.പിയുടെ ആക്രോശത്തിൽ ഭയന്ന് പോയ തൊഴിലാളികൾ അഞ്ചു മിനുട്ട് സമരത്തിൽ നിന്നും പിൻന്മാറി. കൂടാതെ പായിപ്പാടിനേത് സമാനമായ പത്തനംതിട്ടയിലെ സംഭവവുമായി […]

ലോക്ക് ഡൗൺ കാലത്ത് കോഴിയിറച്ചിയും പാൻപരാഗും വേണം ; പായിപ്പാട്ടെ അതിഥികളുടെ ആവശ്യം കേട്ട് ഞെട്ടി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലമെന്നത് ഭൂരിഭാഗം മലയാളികൾക്ക് ഇപ്പോൾ വറുതിയുടെയും കാലമാണ്. എങ്കിലും ലോക്ക് ഡൗൺ കാലത്ത് മാങ്ങയും ചക്കയും സുലഭമായി കിട്ടുന്ന സമയമായതുകൊണ്ട് മലയാളികളിൽ ഭൂരിഭാഗവും ഉള്ളത് കൊണ്ട് ഓണംപോലെ കഴിയുകയാണ്. കേരളീയർക്ക് നൽകുന്നത് പോലെ തന്നെ എല്ലാ സംരക്ഷണവും ഒപ്പം ആവശ്യ വസ്തുക്കൾ സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എത്തിച്ചു നൽകാനും അധികൃതർ കഴിവിന്റെ പരാമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സംരക്ഷണം നൽകി വരുന്നവരെയാണ് ചങ്ങനാശേരി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികളും.ആവശ്യ സാധനങ്ങൾ ഇവർക്ക് വിതരണം ചെയ്ത് വരുന്നുണ്ട്. ക്യാമ്പുകളിൽ […]

പ്രളയകാലത്തെ പ്രവർത്തനം ഊർജിതമാക്കി കേരളത്തിൽ വീണ്ടും സംഘപരിവാർ : അതിഥി തൊഴിലാളികളെ അപമാനിച്ച വീഡിയോയ്ക്ക് പിന്നാലെ മാപ്പുമായി രാജസേനൻ: ബിജെപി നേതാക്കളുടെ മണ്ടത്തരം വീണ്ടും വൈറലാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : നാട്ടിലേക്ക് പോവുന്നതിനായി സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി കോട്ടയം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ തൊഴിലാളികൾക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ രാജസേനൻ രംഗ്തത്. ഭാരത്തിന് അകത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ചല്ല താൻ പറഞ്ഞതെന്നും ഇന്ത്യയ്ക്ക് പുറത്ത് നിന്നുമെത്തി തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ പറ്റിയാണ് പറഞ്ഞതെന്ന് ക്ഷമ ചോദിച്ച് രാജസേനൻ പറഞ്ഞു. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. രാജസേനന്റെ വാക്കുകൾ : ‘രാവിലെ ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ […]

പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളി സമരം : തൊഴിലാളികളെ പറഞ്ഞിളക്കിയതെന്ന് കളക്ടർ ; പിന്നിൽ പഞ്ചായത്ത് മെമ്പറെന്ന് ആരോപണം ; കേന്ദ്രസർക്കാരിനെതിരെയുള്ള ഗൂഢാലോചനയെന്ന് ബി.ജെ.പി

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ചങ്ങനാശേരിയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നുവെന്നത് വ്യാജപ്രചരണം. കേന്ദ്ര സർക്കാരിനെതിരെ ഇതരസംസ്ഥാന തൊഴിലാളികളെ തിരിക്കാനുള്ള ആസൂത്രിത നീക്കമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണമേനോൻ. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളെ ആരോ പറഞ്ഞിളക്കിയതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ചങ്ങനാശേരി പായിപ്പാടിൽ ആയിരക്കണക്കിന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തടിച്ചുകൂടുകയായിരുന്നു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് ഇവരുടെ നേരെ ലാത്തിവീശുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ കളക്ടർ സുധീർബാബുവും ജില്ലാ പൊലീസ് മേധാവി […]