ഒരു വശത്ത് തീ കത്തിപ്പടരുന്നു, ചുറ്റും വെള്ളവും ; തീ പടരുമ്പോഴും അവർ പറഞ്ഞത് ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു : വെളിപ്പെടുത്തലുമായി തീ പിടുത്തത്തിൽ ഹൗസ്‌ബോട്ടിനുള്ളിൽ നിന്നും രക്ഷപ്പെട്ട കുടുംബം
സ്വന്തം ലേഖകൻ കോട്ടയം: ഒരു വശത്ത് നിന്നും തീ കത്തിപ്പടരുന്നു. ചുറ്റും വെള്ളവും. ഹൗസ് ബോട്ടിനുള്ളിൽ തീകത്തിയമർന്നപ്പോഴും ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു അവർ പറഞ്ഞത്. വെളിപ്പെടുത്തലുമായി വ്യാഴാഴ്ച പതിരാമണലിൽ ഹൗസ് ബോട്ടിനുള്ളിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷപെട്ട കുടുംബം. അടുക്കള ഭാഗത്ത് നിന്നുമുയർന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം നിശബ്ദമായി. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തിൽ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങൾ. ഇവിടം കൊണ്ട് എല്ലാം അവസാനിക്കുമെന്ന് […]