ബി.ജെ.പിയെ ശക്തിപ്പെടുത്താൻ ഹരിശ്രീ മുതൽ തുടങ്ങണം, സർജറി ചെയ്യേണ്ടിടത്ത് സർജറി ചെയ്യണം.സം ഘടനയാണ് വലുത് അധികാരമല്ല ; പി.പി മുകുന്ദൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഹരിശ്രീ മുതൽ തുടങ്ങണമെന്ന് ബി.ജെ.പി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി മുകുന്ദൻ. സർജറി ചെയ്യേണ്ടിടത്ത് സർജറി നടത്തിയേ പറ്റൂ. സംഘടനയാണ് വലുത് അധികാരമല്ല. എന്നാൽ ഇപ്പോൾ സ്ഥാനമാനത്തിന് വേണ്ടി നേതാക്കൾ പാർട്ടിയെ മറക്കുകയാണ്. നേതാവിന്റെ ജനകീയത അല്ല വലുത് സമർപ്പണമാണ്. ഇനി പുതിയതായി വരുന്ന പ്രസിഡന്റിന്റെ ഉത്തരവാദിത്വവും അതായിരിക്കണം. സംഘടനയിൽ അടിമുടി മാറ്റം ഉണ്ടായേ പറ്റൂ. പ്രസംഗിക്കുന്നവരല്ല പ്രവർത്തിക്കുന്നവരാണ് സംഘടനയുടെ തലപ്പത്തേക്ക് വരേണ്ടത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളെ അന്വേഷിച്ച് ഇറങ്ങിയാൽ […]