play-sharp-fill

സർവീസിൽ നിന്നും വിരമിക്കുന്ന കോട്ടയം കളക്ടർ ഡോ. പി.കെ ജയശ്രീക്ക് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ കോട്ടയം : ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന കോട്ടയം ജില്ലാ കളക്ടർ പി.കെ ജയശ്രീ ഐ.എ.എസ്സിന് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് കളക്ടർക്ക് ജില്ലാ പോലീസിന്റെ സ്നേഹോപഹാരം നൽകി. ചടങ്ങിൽ വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ് മറ്റ് ഡി.വൈ.എസ്പി മാർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.