play-sharp-fill

സംസ്ഥാന യുവജന ബോർഡ് വൈസ് ചെയർമാൻ പി.ബിജു അന്തരിച്ചു ; മരണം സംഭവിച്ചത് ഹൃദയാഘാതത്തെ തുടർന്ന് ; നഷ്ടപ്പെട്ടത് ഡി.വൈ.എഫ്.ഐയുടെ സൗമ്യ മുഖം

സ്വന്തം  ലേഖകൻ തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു.തുടർന്ന് ‌കൊവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു. എങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങൾക്ക് ആഘാതം ഉണ്ടാക്കിയിരുന്നു. തുടർന്ന്  ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. എസ്എഫ്‌ഐയിലൂടെ വളർന്ന നേതാവായിരുന്നു ബിജു. മുൻ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു.പിന്നീട് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവായും പ്രവർത്തിച്ചു. സിപിഎമ്മിന്റെ ശ്രദ്ധേയമായ യുവ നേതാവു കൂടിയായിരുന്നു പി ബിജു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി […]