play-sharp-fill

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നൽകിയ പി ബാലചന്ദ്രൻ വിടവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം : നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ(69) അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. എം.ജി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് അദേഹത്തിന്റെ തുടക്കം. സ്‌കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു. സ്‌കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്‌നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും […]