ഓക്‌സിമീറ്ററുകള്‍ക്ക് പകരം മൊബൈല്‍ ആപ്ലിക്കേഷന്‍; സ്മാര്‍ട്ട്ഫോണിന്റെ പിന്‍ ക്യാമറയിലും ഫ്‌ലാഷ്ലൈറ്റിലും വിരല്‍ വച്ചാല്‍ ഹൃദയമിടിപ്പ്, ഓക്‌സിജന്‍ സാച്ചുറേഷന്‍, ശ്വസന നിരക്ക് എന്നിവ അളക്കാം; ഹെല്‍ത് ആപ്ലിക്കേഷനുകള്‍ക്ക് പ്രിയമേറുന്നു
സ്വന്തം ലേഖകന്‍ കോട്ടയം: ശരീരത്തിലെ ഓക്‌സിജന്റെ അളവ് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് കോവിഡ് കാലത്തെ വലിയ ആവശ്യകതകളിലൊന്നാണ്. ഓക്‌സിമീറ്റര്‍ വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായതോടെ നിര്‍മ്മാതാക്കള്‍ ഓക്‌സിമീറ്ററിന്റെ വില വര്‍ദ്ധിപ്പിച്ചു. സാധാരണക്കാരുടെ പോക്കറ്റില്‍ ഓക്‌സിമീറ്ററിനായി ചെലവിടാന്‍ പണമില്ലാതായതോടെ ഹെല്‍ത് ആപ്ലിക്കേഷനുകളിലേക്ക് ചേക്കേറുകയാണ് പുതിയ തലമുറ. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ഹൃദയമിടിപ്പ്, രക്ത ഓക്‌സിജന്‍, ശ്വസന നിരക്ക് എന്നിവ അളക്കാം. ഓക്‌സിമീറ്ററുകളുടെ ആവശ്യം കുറയ്ക്കുന്നതിന്, കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പ് കെയര്‍പ്ലിക്‌സ് വൈറ്റല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവ്, പള്‍സ്, ശ്വസന […]