മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഇനി ഭായിമാരും ; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ
സ്വന്തം ലേഖിക കോട്ടയം : മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഭായിമാരും ഉണ്ടാകും. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതി പ്രകാരം 2020 ജനുവരി 15 മുതൽ ഇന്ത്യയുടെ ഏത് ഭാഗത്തുള്ള റേഷൻ കടയിൽ നിന്നും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ അവസരമൊരുങ്ങുന്നു. പ്രാരംഭ ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. […]