play-sharp-fill

ഓപ്പറേഷൻ ‘കാവേരിക്ക് ‘സമാപനം..! 3,862 ഇന്ത്യക്കാരെ സുഡാനില്‍നിന്ന് എത്തിച്ചു

സ്വന്തം ലേഖകൻ ജിദ്ദ:ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ആരംഭിച്ച ഓപറേഷന്‍ ‘കാവേരി’പദ്ധതിക്ക് വിജയകരമായ പരിസമാപ്തി. ഇന്ത്യന്‍ വ്യോമസേനയുടെ കപ്പലിലും വിമാനങ്ങളിലുമായി മൊത്തം 3,862 ഇന്ത്യക്കാരെ സുഡാനില്‍നിന്ന് ജിദ്ദ വഴി എത്തിച്ചതായാണ് കണക്ക്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 25 നാണ് പദ്ധതിക്ക് തുടക്കമായത്. കേന്ദ്രമന്ത്രി വി. മുരളീധരനെയായിരുന്നു ഈ ദൗത്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. നേരത്തേ ജിദ്ദയിലെത്തിച്ച വ്യോമസേനയുടെ 17 വിമാനങ്ങളിലും അഞ്ചു കപ്പലുകളിലുമായാണ് ഇന്ത്യക്കാരെ സുഡാനില്‍നിന്ന് രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചത്. പോര്‍ട്ട് സുഡാനില്‍നിന്ന് 270 ഇന്ത്യക്കാരെയും വഹിച്ച്‌ ഐ.എന്‍.എസ് ‘സുമേധ’കപ്പലാണ് ആദ്യ സംഘവുമായി എത്തിയത്. […]

‘ഓപ്പറേഷൻ കാവേരി’..! സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടങ്ങി; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കപ്പലുകളും വിമാനങ്ങളും അയച്ചതായി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടങ്ങിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സംഘർഷം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്നത്. ‘ഓപ്പറേഷൻ കാവേരി’ എന്നാണ് ദൗത്യത്തിന്റെ പേര്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കപ്പലുകളും വിമാനങ്ങളും അയച്ചതായി മന്ത്രി വ്യക്തമാക്കി. നിലവിൽ 500 പേരെ സുഡാൻ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു. ഇനിയും കൂടുതൽ പേരെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വ്യോമ സേനയുടെ സി- 130 ജെ വിമാനങ്ങളും ഐഎൻഎസ് സുമേധ എന്ന കപ്പലുമാണ് സുഡാനിൽ നിന്നുള്ള […]