ഹൈറേഞ്ചിലേക്ക് പോകുമ്പോള്‍ ലോ ‘റേഞ്ച്’ ആകുന്ന ഓൺലൈന്‍ വിദ്യാഭ്യാസം; സ്മാര്‍ട്ട് ഫോണ്‍ മാത്രം പോര സാറേ….റേഞ്ചും വേണം; കിഴക്കന്‍ മേഖലകളില്‍ മൊബൈലിന് റേഞ്ചില്ല
സ്വന്തം ലേഖകൻ മുണ്ടക്കയം: കോവിഡ് മഹാമാരി സംഹാരതാണ്ഡവമാടുന്ന സമയത്ത് നമ്മള്‍ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്. ‘ഡിജിറ്റല്‍ ഇന്ത്യ ‘ രാജ്യം മുഴുവന്‍ മുഴങ്ങി കേള്‍ക്കുകയാണ്. ക്ലാസുകളെല്ലാം ഓണ്‍ലൈനുകളിലേക്ക് മാറി. ഇതോടെ ഹൈറേഞ്ചിലുള്ള കുട്ടികളുടെ അവസ്ഥയാണ് ബുദ്ധിമുട്ടിലായത്. കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡിന്റെ പിടിയില്‍ ആയതു കൊണ്ട് കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ക്ലാസും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുമായിട്ടാണ് നടന്നിരുന്നത്. കിലോമീറ്ററുകള്‍ യാത്ര ചെയ്തു പാറപ്പുറങ്ങളിലും ഏറുമാടങ്ങളിലും മരങ്ങളില്‍ കയറിയുമാണ് കുട്ടികള്‍ റേഞ്ച് കണ്ടെത്തുന്നത്. റേഞ്ച് കണ്ടെത്തിയാലും വലിയ പ്രയോജനമില്ലെന്നും പെട്ടെന്ന് […]