play-sharp-fill

അഞ്ചു പേര്‍ക്കുള്ള ഓണസദ്യ ബുക്ക് ചെയ്തു..! സമയം കഴിഞ്ഞിട്ടും സദ്യയെത്തിയില്ല.. ! 40,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ ഫോറം

സ്വന്തം ലേഖകൻ കൊച്ചി: ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്‌റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം വിധി. വൈറ്റിലയിലെ റസ്‌റ്റോറന്റിനാണ് ഡിബി ബിനുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഉപഭോക്തൃ ഫോറം പിഴ വിധിച്ചത്. അഞ്ചു പേര്‍ക്കുള്ള ഓണസദ്യ ബുക്ക് ചെയ്തിരുന്നെന്നും മുഴുവന്‍ തുകയായ 1295 രൂപ മുന്‍കൂര്‍ നല്‍കിയെന്നും പരാതിക്കാരിയായ ബിന്ദ്യ വി സുതന്‍ ചൂണ്ടിക്കാട്ടി. 2021 ഓഗസ്റ്റ് 21ന് ഫഌറ്റില്‍ സദ്യ എത്തിക്കുമെന്നായിരുന്നു റസ്റ്റോറന്റിന്റെ വാഗ്ദാനം. എന്നാല്‍ സമയത്ത് സദ്യ എത്തിച്ചില്ല. ഇതിന് ഒഴിവുകഴിവുകള്‍ പറയുകയും പണം മടക്കിത്തരാമെന്ന് അറിയിക്കുകയുമാണ് റെസ്റ്റോറന്റ് ചെയ്തത്. […]