play-sharp-fill

മോദിയുടെ ഓഫീസ് ഒല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്; പരസ്യം നല്‍കിയ ആളെ കയ്യോടെ പൊക്കി വാരണാസി പോലീസ്

സ്വന്തം ലേഖകന്‍ വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒഎല്‍എക്സില്‍ വില്‍ക്കാന്‍ ഒഎല്‍എക്‌സില്‍ പരസ്യം ചെയ്തയാളെ പിടികൂടി പോലീസ്. 6500 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിന് ഏഴ് കോടി അമ്പത് ലക്ഷമാണ് വിലയായി പരസ്യത്തില്‍ നല്‍കിയിരുന്നത്. ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തത്. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജപരസ്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. പരസ്യം നീക്കം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണസി എസ്.പി അമിത് കുമാര്‍ പതക് പറഞ്ഞു. ഓഫിസിന്റെ ഫോട്ടോ പകര്‍ത്തിയ ആള്‍ ഉള്‍പ്പെടെ […]

‘ ഐക്യത്തിന്റെ പ്രതിമ ‘ വിൽപ്പനയ്ക്ക് …! 30,000 കോടി രൂപയ്ക്ക് ഒഎൽഎക്‌സിൽ പരസ്യം നൽകിയ അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഗുജറാത്തിലെ നർമദാ ജില്ലയിലെ കെവാദിയ ഗ്രാമത്തിലുള്ള ‘ഐക്യത്തിന്റെ പ്രതിമ’ വിൽക്കുന്നതിന് ഒഎൽഎക്‌സിൽ പരസ്യം.30,000 കോടി രൂപയ്ക്കാണ് പ്രതിമ വിൽക്കുന്നതിന് ഒഎൽഎക്‌സിൽ പരസ്യം നൽകിയിരിക്കുന്നത്. പരസ്യം ഒഎൽഎക്‌സിൽ പ്രത്യക്ഷപ്പെട്ടെ ഉടനെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം രാജ്യത്തെ വലച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന രോഗബാധയെ ചെറുക്കുന്നതിന് ആശുപ്രതികളിൽ സൗകര്യമൊരുക്കുന്നതിനാണ് പ്രതിമ വിൽക്കുന്നതെന്നും ഒഎൽഎക്‌സിൽ പരസ്യപ്പെടുത്തിയിരുന്നു. സംഭവത്തിൽ അജ്ഞാതനെതിരെ പൊലീസ് കേസെടുത്ത ഉടൻ തന്നെ പരസ്യം പിൻവലിച്ചിട്ടുണ്ട്. അതേസമയം പകർച്ചവ്യാധി പ്രതിരോധം, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ നിയമങ്ങൾ പ്രകാരം വഞ്ചനയ്ക്കും […]

ഇരുചക്ര വാഹനത്തിൽ നിന്നും കാണാതായ ഹെൽമറ്റ് മൂന്ന് കൈ മറിഞ്ഞ് ഒ.എൽ.എക്‌സിൽ ; ഒറ്റ രാത്രി കൊണ്ട് ഹെൽമെറ്റ് വീണ്ടെടുത്ത് ഉടമസ്ഥന് നൽകി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ നിന്നും കാണാതായ ഹെൽമെറ്റ് മൂന്ന് കൈമറിഞ്ഞ് ഒഎൽഎക്‌സ് സൈറ്റിൽ. ഒഎൽഎക്‌സിൽ വിൽക്കാൻ വച്ചിരുന്ന ഹെൽമെറ്റ് ഒറ്റരാത്രികൊണ്ട് പൊലീസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നൽകി. ടെക്‌നോപാർക്ക് ജീവനക്കാരന്റെ ഇരുചക്ര വാഹനത്തിൽ നിന്നുമായിരുന്നു ഹെൽമെറ്റ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കമ്പനിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയ ടെക്‌നോപാർക്ക് ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ജെറിൻ ആൽബർട്ട് സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് വാഹനത്തിൽ തന്നെ ഹെൽമറ്റ് വച്ചിട്ട് പരിപാടിക്കു പോയി. രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോൾ ഹെൽമറ്റ് ഇല്ല. […]