play-sharp-fill

പുതിയ വാഹനം ഓടിയിട്ടില്ലെന്ന് കാണിക്കാൻ വാഹനത്തിൻ്റെ മീറ്ററില്‍ തട്ടിപ്പ്; ഓഡോ മീറ്റര്‍ കേബിളില്ല; കൈയ്യോടെ പൊക്കി എംവിഡി; ഡീലര്‍ക്ക് 1.03 ലക്ഷം രൂപ പിഴ

സ്വന്തം ലേഖകൻ മലപ്പുറം: രജിസ്ട്രേഷന്‍ ചെയ്യാത്ത ബൈക്കിന്‍റെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ച്‌ ഉപയോഗിച്ച ഡീലര്‍മാര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.ദേശീയപാത കക്കാട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തട്ടിപ്പുകാരുടെ വാഹനം പിടികൂടിയത്. ഓഡോ മീറ്റര്‍ കേബിള്‍ വിച്ഛേദിച്ച്‌ ബൈക്ക് ഓടിച്ചതിന് 1.03 ലക്ഷം രൂപയാണ് എംവിഡി പിഴ ചുമത്തിയത്. കോട്ടക്കലില്‍ നിന്ന് കോഴിക്കോട്ടെ ഷോറൂമിലേക്ക് ബൈക്ക് ഓടിച്ച്‌ പോകവെയാണ് സംഭവം. ഉദ്യോഗസ്ഥര്‍ ബൈക്ക് ഓടിച്ചപ്പോള്‍ ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. വാഹനത്തിന് മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ രേഖകള്‍ ഉണ്ടായിരുന്നില്ല. […]