നേഴ്‌സസ് വാരാഘോഷത്തിന് കോട്ടയത്ത് തുടക്കം..! ജില്ലാ നേഴ്‌സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ ഉദ്‌ഘാടനം ചെയ്‌തു
സ്വന്തം ലേഖകൻ കോട്ടയം: നേഴ്‌സസ് വാരാഘോഷത്തിന് ജില്ലയിൽ തുടക്കം. ശനിയാഴ്‌ച ജില്ലാ ആശുപത്രി അങ്കണത്തിൽ ജില്ലാ നേഴ്‌സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ പതാക ഉയർത്തി. തുടർന്ന് ഗവ.നേഴ്‌സിംഗ് സ്‌കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് നടന്നു. ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന യോഗം ജില്ലാ നേഴ്‌സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. എംസിഎച്ച് ഓഫീസർ കെ എസ് വിജയമ്മാൾ അധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ആർ ബിന്ദുകുമാരി മുഖ്യ പ്രഭാഷണം നടത്തി. നേഴ്‌സസ് ദിന പ്രതിജ്ഞ ഗവ.സ്‌കൂൾ ഓഫ് നേഴ്‌സിംഗ് ട്യൂട്ടർ […]