video
play-sharp-fill

മലപ്പുറം ജില്ലയില്‍ നോറോവൈറസ്; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം ജില്ലയില്‍ നോറോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 55 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ശനിയാഴ്ച 10 കുട്ടികളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം അറിയുന്നതുവരെ കുട്ടികളെ ഹോസ്റ്റലില്‍ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.