play-sharp-fill

ജെഡിയുവിൽ പ്രതിസന്ധി പുകയുന്നു ; പവൻ വർമയ്‌ക്കെതിരെ ആഞ്ഞടിച്ച് നിതീഷ് കുമാർ

സ്വന്തം ലേഖകൻ പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പാർട്ടിയിലെ അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ പവൻ വർമയും തമ്മിലുള്ള പോര് മുറുകുകയാണ്. പവൻ വർമയ്ക്ക് വേണമെങ്കിൽ ഏത് പാർട്ടിയിലും പോകുന്നതിനുള്ള അവകാശമുണ്ടെന്നും അതിന് തന്റെ എല്ലാ ഭാവുകങ്ങളെന്നും പറഞ്ഞ് നിതീഷ് കുമാർ പൊട്ടിത്തെറിച്ചു. പൗരത്വ ഭേദഗതി നിയമത്തിൽ ചാഞ്ചാടുന്ന നിതീഷ് കുമാറിനെ പരസ്യമായി വിമർശിച്ചതിന്റെ പേരിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതിനെയും ഡൽഹി തിരഞ്ഞെടുപ്പിലേക്ക് ആ സഖ്യം നീട്ടുന്നതിനുമെതിരേ പവർ വർമ വിമർശനമുന്നയിച്ചിരുന്നു. ബിജെപി പുതിയ നിമയ ഭേദഗതിയിലൂടെ മതേതരത്വത്തിനും ഇന്ത്യയെന്ന […]

കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി ; ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല : മുഖ്യമന്ത്രി നിതീഷ് കുമാർ

സ്വന്തം ലേഖകൻ പട്‌ന: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ. സംസ്ഥാന നിയമസഭയിലാണ് അദ്ദേഹം നിർണായക പരാമർശം നടത്തിയത്. എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ സി.എ.എയിൽ ചർച്ചയാവാം. പാർലമെന്റിൽ ഇനിയും നിയമം സംബന്ധിച്ച് ചർച്ചകളാവാമെന്നും നിതീഷ് കുമാർ പറഞ്ഞു. ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേന്ദ്രസർക്കാറിന് കടുത്ത തിരിച്ചടിയാണ്. ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ എൻ.ആർ.സിക്കും സി.എ.എക്കും എതിരെ നിലപാടെടുത്തിരുന്നു.