play-sharp-fill

ഭർത്താവ് മരിച്ചാൽ വിധവയായി ജീവിക്കാൻ താൽപര്യമില്ല, വിവാഹ മോചനം തരണം ; നിർഭയക്കേസ് പ്രതികളെ തൂക്കിലേറ്റാനിരിക്കെ പ്രതി അക്ഷയ്കുമാർ സിങ്ങിന്റെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : എന്റെ ഭർത്താവ് നിരപരാധിയാണ്, ഭർത്താവ് മരിച്ചാൽ വിധവയായി ജീവിക്കാൻ ആഗ്രഹമില്ലെന്ന് അറിയിച്ച് നിർഭയവധക്കേസിലെ പ്രതിയായ അക്ഷയ്‌സിങ്ങിന്റെ ഭാര്യ കോടതിയെ സമീപിച്ചു. പ്രതികളെ തൂക്കിലേറ്റാനിരിക്കെ പ്രതി അക്ഷയ്കുമാർ സിങ്ങിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് പ്രതികളെ തൂക്കിലേറ്റുന്നത്. നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാനുള്ള കഴുമരം തിഹാർ ജയിലിൽ ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് കേസിൽ പ്രതിയായ അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനിത സിങ്ങ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭർത്താവ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഹിന്ദുവിവാഹ നിയമപ്രകാരം […]

വധശിക്ഷ ഇനിയും വൈകും…! വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ല : കേന്ദ്രസർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെവധശിക്ഷ ഇനിയും വൈകും. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ല. മരണവാറന്റ് സ്റ്റേ ചെയ്തത് പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിർഭയവധക്കേസിലെ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. കക്ഷി ചേർന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങൾ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസ് സുരേഷ് കൈഠ് വ്യക്തമാക്കിയിരുന്നത്. അതേസമയം വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ ബോധപൂർവം ശ്രമിക്കുകയാണെന്ന് […]

നിർഭയ വധക്കേസ് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ഇനിയും ഉണ്ട് നിയമത്തിന്റെ പഴുതുകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ഇനിയുമുണ്ട് നിയമത്തിന്റെ പഴുതുകൾ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായാലും നിയമപരമായ എല്ലാ പരിഹാരമാർഗങ്ങളും അവസാനിച്ചശേഷമേ ശിക്ഷ നടപ്പാക്കാൻ സാധിക്കൂവെന്ന നിലപാടാണ് വെള്ളിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്രറാണ സ്വീകരിച്ചത്. വധശിക്ഷ വിധിച്ചവരിൽ മുകേഷ്‌സിങ്ങിന്റെ കാര്യത്തിൽ മാത്രമാണ് നിയമപരമായ എല്ലാ പരിഹാരമാർഗങ്ങളും അവസാനിച്ചത്. മുകേഷ്‌സിങ്ങിന്റെ പുനഃപരിശോധനാഹർജി, തിരുത്തൽഹർജി, ദയാഹർജി, ദയാഹർജി തള്ളിയതിനെ ചോദ്യം ചെയ്തുള്ള ഹർജി എന്നിവ തള്ളിക്കഴിഞ്ഞു. ഇനി നിയമപരമായ സാധ്യതകളൊന്നും അവശേഷിക്കുന്നില്ല. വിനയ്ശർമയുടെ പുനഃപരിശോധനാഹർജിയും തിരുത്തൽഹർജിയും സുപ്രീംകോടതി തള്ളി. രാഷ്ട്രപതി ദയാഹർജി തള്ളിയതിനാൽ അത് […]

നിർഭയക്ക് ഇന്ന് ഏഴാണ്ട് ; പ്രതികളുടെ വധശിക്ഷയ്ക്കായി രാജ്യം ഇന്നും കാത്തിരിക്കുന്നു

  സ്വന്തം ലേഖിക ദില്ലി : തലസ്ഥാനത്ത് കൂട്ടബലാത്സംഗത്തിനിരയായ നിർഭയ മരിച്ചിട്ട് ഇന്ന് ഏഴ് വർഷം.കേസിലെ കുറ്റവാളികളായ നാലു പേരുടെ വധശിക്ഷക്കായി രാജ്യം കാത്തിരിക്കുകയാണ്. 2012 ഡിസംബർ 16 ന് രാത്രിയിലാരുന്നു ആറ് പേർ ചേർന്ന് നിർഭയ എന്ന 23 കാരിയെ മൃഗീയമായി പീഡിപ്പിച്ചത്. തുടർന്ന് പതിനാല് ദിവസത്തെ ജീവിതത്തിന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവിൽ ഡിസംബർ 29 ന് രാത്രിയിൽ അവൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. സൗത്ത് ദില്ലിയിലെ മുനീകർ ബസ് സ്‌റ്റോപ്പിൽ നിന്നായിരുന്നു ജീവിതം തകർത്തെറിഞ്ഞ ആ യാത്രയുടെ തുടക്കം.സാകേത് സെലക്ട് സിറ്റി വാക്ക് തിയേറ്ററിൽ […]