നിറപറ എം.ഡിയ്ക്ക് എതിരായ കുരുക്ക് വീണ്ടും മുറുകുന്നു ; തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ബിജുവാണെന്ന് ആവർത്തിച്ച്‌ സീമ

സ്വന്തം ലേഖിക കൊച്ചി: വ്യവസായി ബിജു കര്‍ണ്ണന് താനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്ന വാദത്തില്‍ ഉറച്ച്‌ തട്ടിപ്പുകേസ്സില്‍ അറസ്റ്റിലായ ചാലക്കുടി സ്വദേശിനി സീമ. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്ന് ഇന്നലെയും സീമ പൊലീസില്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുകയാണ്. ഇത് പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. തെളിവ് ശേഖരണത്തിനായി പെരുമ്ബാവൂര്‍ പൊലീസ് സീമയെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മണിക്കൂറികളോളം ചോദ്യം ചെയ്തെങ്കിലും ഇതുവരെ തന്റെ കൈവശമെത്തിയ തുക ഏതുവഴിക്ക് ചിലവഴിച്ചു എന്ന കാര്യത്തില്‍ ഇവര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. 15 ലക്ഷത്തോളം രൂപ […]

ഫെസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് നിറപറ എം.ഡി യിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റി യുവതി ; നിറപറ മുതലാളി കുടുക്കിലേക്കോ ?, യുവതിയ്ക്ക് പിന്നിൽ വൻസംഘമെന്ന് പോലീസ്

  സ്വന്തം ലേഖിക പെരുമ്പാവൂർ: ഫേസ്ബുക് ചാറ്റ് പരസ്യമാക്കും എന്നു ഭീഷണിപ്പെടുത്തി നിറപറ എംഡി ബിജു കർണ്ണനിൽ നിന്ന് പണം തട്ടിയ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമ (35)യ്ക്ക് പിന്നിലുള്ളത് വമ്പൻ സംഘം. ഒരു വർഷമായി സീമ വ്യവസായിയുമായി ഫേസ്ബുക് ബന്ധം തുടരുകയാണെന്നു പൊലീസ് അറിയിച്ചു. പല പേരുകൾ ഉപയോഗിച്ചായിരുന്നു പരിചയപ്പെടലും ചാറ്റിങ്ങും. 50 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. ഇതിനിടെയാണ് ബലാത്സംഗം ചെയ്തുവെന്ന് ഭാര്യയോട് പറഞ്ഞ് പണം തട്ടുമെന്ന ഭീഷണിയെത്തിയതും ബിജു കർണ്ണൻ പരാതി നൽകിയതും. സീമ ബിജു കർണ്ണനുമായി നടത്തിയ […]