ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ല ; ജയലക്ഷ്മിയുടെ കൈ പിടിച്ച് നിധിൻ
സ്വന്തം ലേഖകൻ കൊല്ലം : ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ ജയലക്ഷ്മിയുടെ കകൈ പിടിച്ച് നിധിൻ. ഇവരുടെ വിവാഹ നിശ്ചയത്തിലൂടെ ജാതിയും മതവും ജയലക്ഷ്മിയുടെയും നിധിന്റെയും സൗഹൃദങ്ങൾക്കുമുന്നിൽ ഒന്നുമല്ലാതായി. സഹപാടി കൂട്ടായ്മയിലെ രണ്ട് സുഹൃത്തുക്കളാണ് തങ്ങളുടെ മക്കളെ കോർത്തിണക്കി സൗഹൃദം നിലനിർത്താൻ ജാതി മത സമവാക്യങളെയും ബന്ധുക്കളുടെ എതിർപ്പിനേയും തള്ളിയത്. കരിക്കോട് സ്വദേശി നിധിനും കേരളപുരം സ്വദേശിനി ജയലക്ഷമിയുമാണ് അമ്മമാരുടെ സുഹൃത്ത് ബന്ധം തങ്ങളിലൂടെ നിലനിർത്താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. നിധിന്റെ അമ്മ മിനിയും ജയലക്ഷമിയുടെ അമ്മ മായയും 1991 മുതൽ 1996 വരെ […]