play-sharp-fill

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും ; ബാഗിൽ നിർണ്ണായക വിവരങ്ങൾ ഉണ്ടെന്ന് എൻ.ഐ.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. കേസിൽ വഴിത്തിരിവാകുന്ന തരത്തിലുള്ള വിവരങ്ങൾ ബാഗിൽ നിന്നും ലഭിക്കുമെന്നാണ് എൻഐഎ അധികൃതർ പ്രതീക്ഷിക്കുന്നത്. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധനകൾ നടക്കുക. സന്ദീപ് നായർ സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഏഴ് ദിവസത്തെ […]