video

00:00

വിവാഹ സദ്യക്കിടെ രസപാത്രത്തില്‍ വീണ് പൊള്ളലേറ്റ വിദ്യാര്‍ഥി മരിച്ചു

സ്വന്തം ലേഖകൻ തമിഴ്‌നാട്ടില്‍ വിവാഹ സദ്യക്കിടെ അബദ്ധത്തില്‍ രസപാത്രത്തില്‍ വീണ് പൊള്ളലേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. എന്നൂര്‍ അത്തിപ്പട്ട് സ്വദേശി സതീഷ് (20) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച തിരുവള്ളൂരിലെ കല്യാണമണ്ഡപത്തിലെ പാചകപ്പുരയിലായിരുന്നു അപകടം. അതിഥികള്‍ക്ക് ഭക്ഷണം വിളമ്ബുന്നതിനിടെ […]

കൊച്ചിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ലഹരി മരുന്നുമായി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി ഇടപ്പള്ളി സൗത്ത് വെണ്ണല സ്വദേശി ഗോഗുല്‍ രാജ് ആണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ചെറിയ 8 സ്വീപ് ലോക്ക് കവറുകളിലായി 6.82 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. […]

സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമം, മുന്‍ ഡിവൈ എസ് പി മധുസൂദനനെ ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖകൻ കാസർകോട് :സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ ഡിവൈ എസ് പിയും നടനുമായ മധുസൂദനന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു. കൊല്ലം സ്വദേശിയാണ് പരാതിക്കാരി. ഇന്നലെ മധുസൂദനനെതിരെ കാസര്‍കോട് ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. കാസര്‍കോട് പെരിയയിലെ ഹോം സ്റ്റേയില്‍ […]

വയറ്റിനുള്ളില്‍ നാല് കാപ്സ്യൂളുകളിലാക്കി കടത്താന്‍ ശ്രമിച്ചത് 58 ലക്ഷം രൂപയുടെ സ്വർണം, മലപ്പുറം വേങ്ങര സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ വയറ്റിനുള്ളില്‍ നാല് കാപ്സ്യൂളുകളിലാക്കി 58.85 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് വെളിയില്‍ വെച്ച്‌ പിടിയിലായത്. പ്രതി കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി […]

മണ്ണയം കുടിവെള്ള പദ്ധതി മേയ് 15നകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് ജി.എസ്.

സ്വന്തം ലേഖകൻ ചാത്തന്നൂര്‍: ‘ദാഹനീര്‍ ചാത്തന്നൂര്‍’ പദ്ധതിയിലുള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ ആരംഭിച്ച കല്ലുവാതുക്കല്‍ മണ്ണയം കുടിവെള്ള പദ്ധതി മേയ് 15നകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് ജി.എസ്. ജയലാല്‍ എം.എല്‍.എ അറിയിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് ജപ്പാന്‍ കുടിവെള്ള […]

മോട്ടോര്‍വാഹനവകുപ്പ്‌ നടപ്പാക്കുന്ന ഗോത്രസേവ പദ്ധതിക്ക്‌ മാങ്കുളത്ത്‌ തുടക്കം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

സ്വന്തം ലേഖകൻ അടിമാലി: മോട്ടോര്‍ വാഹനവകുപ്പ്‌ നടപ്പിലാക്കുന്ന ഗോത്രസേവ പദ്ധതിക്ക്‌ മാങ്കുളത്ത്‌ മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ദേവികുളം സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫിസും മാങ്കുളം ഗ്രാമപഞ്ചായത്തും സംയുക്‌തമായി പൊതു ജനപങ്കാളിത്തത്തോടെ ഗോത്ര ജനതക്ക്‌ ഡ്രൈവിംഗ്‌ പരിശീലനം നല്‍കി ലൈസന്‍സ്‌ […]

വാട്ടര്‍ മെട്രോ ഹിറ്റ്‌, ജനപ്രീതിയില്‍ മെട്രോ റെയിലിനെ പിന്തള്ളി

സ്വന്തം ലേഖകൻ കൊച്ചി മെട്രോ റെയിലിനെ മറികടന്ന് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ കുതിക്കുന്നു. സര്‍വീസ് ആരംഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ വാട്ടര്‍ മെട്രോയില്‍ ദിവസയാത്രികരുടെ എണ്ണം പതിനായിരത്തിലെത്തി. ലഭ്യമായ മുഴുവന്‍ ബോട്ടുകളും പ്രയോജനപ്പെടുത്തി രണ്ട് റൂട്ടുകളിലായി പരമാവധി ട്രിപ്പ് ഓടിച്ചിട്ടും ടെര്‍മിനലുകളില്‍ എത്തുന്ന […]

സന്ദര്‍ശകത്തിരക്കില്‍ റോഡുകള്‍ നിറഞ്ഞ് മൂന്നാര്‍.സഞ്ചാരികളും ദുരിതത്തില്‍. കഴിഞ്ഞ മൂന്നുദിവസമായി അഭൂതപൂര്‍വമായ സന്ദര്‍ശക തിരക്കാണ് മൂന്നാറില്‍.

സ്വന്തം ലേഖകൻ കഴിഞ്ഞ മൂന്നുദിവസമായി അഭൂതപൂര്‍വമായ സന്ദര്‍ശക തിരക്കാണ് മൂന്നാറില്‍.റോഡുകളെല്ലാം വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. പാര്‍ക്കിങ് സൗകര്യം തീരെ അപര്യാപ്തമായ ടൗണില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴ് കിലോമീറ്റര്‍ ദൂരെ പള്ളിവാസല്‍ മുതല്‍ ഗതാഗതക്കുരുക്ക് ദൃശ്യമായിരുന്നു. ഗതാഗത നിയന്ത്രണത്തിന് മതിയായ […]

അരികൊമ്പനെമാറ്റിയിട്ടും ചിന്നക്കനാലുകാര്‍ക്ക് രക്ഷയില്ല; വീണ്ടും കാട്ടാന ആക്രമണം, വീട് തകര്‍ത്തു

സ്വന്തം ലേഖകൻ ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം വീട് തകര്‍ത്തു. രാജന്‍ എന്നയാളുടെ വീടാണ് കാട്ടാന തകര്‍ത്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു കാട്ടാന ആക്രമണം നടന്നത്. അരിക്കൊമ്ബനെ പിടികൂടിയ സ്ഥലത്ത് ഇന്നലെ പിടിയാനകളും […]

തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചുമതലയില്‍ നിന്നും ഐ.ജി വിജയനെ മാറ്റിയത് ഇക്കാരണത്താല്‍

സ്വന്തം ലേഖകൻ കൊച്ചി :കേരളാ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്നും ഐ.ജി പി വിജയനെ സര്‍ക്കാര്‍ നീക്കിയത് കെ.ബി.പി.എസിലെ അച്ചടക്ക നടപടിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) മാനേജിങ് ഡയറക്ടറായിരിക്കെ അദ്ദേഹം സ്വീകരിച്ച […]