വയറ്റിനുള്ളില്‍ നാല് കാപ്സ്യൂളുകളിലാക്കി കടത്താന്‍ ശ്രമിച്ചത് 58 ലക്ഷം രൂപയുടെ സ്വർണം, മലപ്പുറം വേങ്ങര സ്വദേശി പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
വയറ്റിനുള്ളില്‍ നാല് കാപ്സ്യൂളുകളിലാക്കി 58.85 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.
മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് വെളിയില്‍ വെച്ച് പിടിയിലായത്. പ്രതി കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 966 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. 966 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ നാല് കാപ്സ്യൂളുകളാക്കി വയറ്റില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കുവൈറ്റില്‍ നിന്നും ഇന്നലെ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഇയാള്‍ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. എന്നാല്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പക്ഷേ ഇയാള്‍ തന്‍റെ പക്കല്‍ സ്വര്‍ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മെഡിക്കല്‍ എക്സ്റേ പരിശോധനയിലാണ് ഇയാളുടെ വയറിനകത്ത് നാല് കാപ്സ്യൂളുകള്‍ കണ്ടത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.